രാജ്യത്തിന്റെ പുതിയ ചെറു ഉപഗ്രഹ വിക്ഷേപണ വാഹനം (എസ്എസ്എല്‍വി) വിക്ഷേപിച്ചു. ഇന്ന് രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് എസ്എസ്എല്‍വി കുതിച്ചുയര്‍ന്നത്. 500 കിലോഗ്രാം വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള എസ്എസ്എൽവി ആണ്ഇന്ത്യ വിജയകരമായി വിക്ഷേപിച്ചതു. ആദ്യ വിക്ഷേപണത്തിൽ വാഹനം രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിചു. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസും വിദ്യാർത്ഥികൾ നിർമിച്ച ആസാദി സാറ്റുമാണ് എത്തിച്ചത്. ഐഎസ്ആര്‍ഒയുടെ അഭിമാന വാഹനമായ പിഎസ്എൽവിയുടെ ഒരു ചെറു പതിപ്പാണ് ഈ വാഹനം. 34 മീറ്ററാണ് ഉയരം. രണ്ട് മീറ്റർ വ്യാസം. 500 കിലോമീറ്റർ വരെ ഉയരത്തിൽ 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ കൊണ്ടെത്തിക്കാൻ എസ്എസ്എൽവിക്കാകും.
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ പ്രമാണിച്ച് ആറ് മാസത്തെ കാലാവധിയോടെ രാജ്യത്തെ 75 വിദ്യാലയങ്ങളിലെ 750 പെൺകുട്ടികൾ ചേർന്ന് നിർമിച്ചതാണ് ആസാദി സാറ്റ് എന്ന കുഞ്ഞൻ ഉപഗ്രഹം. എട്ട് കിലോഗ്രാം ആണ് ഭാരം. ഹാം റേഡിയോ ട്രാൻസ്മിറ്റർ, റേഡിയേഷൻ കൗണ്ടർ തുടങ്ങി 75 പേലോഡുകളാണ് ഇതിലുള്ളത്. ഓരോന്നിനും ശരാശരി 50 ഗ്രാം ഭാരം.