‘പാലും പഴവും കൈകളിലെന്തിയെന്ന’ പാട്ടിന്റെ വരികൾ കേട്ടാൽ മലയാളികൾക്ക് ആദ്യം മനസ്സിൽ ഓടിയെത്തുക ബാലതാരം ഗണപതിയാണ്. അന്ന് ബാലതാരം ആയിരുന്നെങ്കിലും ഏറ്റവും ഒടുവിൽ ആലപ്പുഴ ജിംഖാനയിൽ എത്തി നിൽക്കുമ്പോൾ കയ്യും മെയ്യും എടുപ്പുള്ള ഒരു പുരുഷനായി മാറിക്കഴിഞ്ഞു ഗണപതി.
സീരിയലുകളിലൂടെ ആയിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് വലിയ താരങ്ങൾക്കൊപ്പം ഉള്ള സിനിമകളുമൊക്കെയായി ബാലതാരമായി വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു. ഇതിൽ പ്രധാനപ്പെട്ട സിനിമകൾ ആയിരുന്നു ദിലീപിനൊപ്പം അഭിനയിച്ച വിനോദയാത്രയും മെഗാസ്റ്റാറിനൊപ്പം സ്ക്രീൻ പങ്കിട്ട രഞ്ജിത്ത് ചിത്രം പ്രാഞ്ചിയേട്ടൻ ദി സെയിന്റും. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്ന സമയത്ത് അദ്ദേഹം തന്നോട് പറഞ്ഞ ചില കാര്യങ്ങൾ നടി ആനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗണപതി പറഞ്ഞതാണ് വീണ്ടും വൈറൽ ആകുന്നത്.
ചെറുപ്പം മുതലേ വലുതും ചെറുതുമായ ഒട്ടനവധി സീരിയലുകളിൽ വർക്ക് ചെയ്തിട്ടുണ്ടെങ്കിലും തനിക്ക് ആരെങ്കിലും ഡയലോഗ് പഠിച്ച പറഞ്ഞു തന്നാൽ മാത്രമേ പിന്നാലെ അഭിനയിച്ചുകൊണ്ട് പറയാൻ കഴിയുമായിരുന്നു എന്നും ഗണപതി പറയുന്നു. എന്നാൽ പ്രോമ്റ്റിങ് ഇല്ലാതെ ആദ്യമായി ഡയലോഗ് സ്വന്തമായി പറയാൻ പഠിച്ചത് പ്രാഞ്ചിയേട്ടനിലൂടെ ആയിരുന്നു എന്നും ഇതിന് കാരണം മമ്മൂക്ക ആണെന്നുമാണ് ഗണപതി പറഞ്ഞത്.
അറുപത് വയസ് കഴിഞ്ഞ ഞാൻ കാണാപാഠം പഠിച്ച് ഡയലോഗ് പറയുന്നുണ്ട്. പിന്നെ നിനക്കെന്താണ് പറയാൻ പറ്റാത്തത് എന്നാണ് അദ്ദേഹം ചോദിച്ചത്. അതിനുശേഷം ഡയലോഗ് പഠിച്ച് പറയാൻ തുടങ്ങി. ഇങ്ങനെ ഡയലോഗ് മനപാഠം പഠിച്ച് കഴിഞ്ഞാൽ ഇംപ്രവൈസ് ചെയ്യാൻ പറ്റും. കണ്ടന്റ് കറക്ടായാൽ മതി. വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറിയാലും കുഴപ്പമില്ലെന്നാണ് നടൻ പറഞ്ഞത് ഗണപതി പറയുന്നു.