സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിക്കാൻ തീരുമാനമായി
എത്ര രൂപ കൂട്ടണമെന്ന് തീരുമാനമായില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു അറിയിച്ചു. മിനിമം ചാർജ് 12 രൂപയാക്കണം എന്ന് ബസ് ഉടമകൾ ആവശ്യപ്പെട്ടു.ബസ് ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ആയി ചർച്ച നടത്തും.ബസ്സുടമകളുടെ മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കാൻ കഴിയില്ല. മുഖ്യമന്ത്രിയുമായി ചർച്ച നടത്തി വൈകാതെ എത്ര രൂപ കൂട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.