ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് രണ്ട് വര്‍ഷം. രണ്ട് വര്‍ഷത്തിനിപ്പറം പലരീതിയില്‍ രൂപാന്തരപ്പെട്ട വൈറസിനെ വാക്സീൻ ആയുധമാക്കി പോരാടുകയാണ് രാജ്യം. വിദേശത്ത് നിന്നെത്തിയവരിലോ അവരുമായി സന്പർക്കം പുലർത്തിയവരിലൊ മാത്രം ഒതുങ്ങി നിന്ന കൊവിഡ് യാത്ര പശ്ചാത്തലം ഇല്ലാത്തവരിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങി. നിസാരമായ പകർച്ചവ്യാധിയായി മാത്രം തുടക്കത്തില്‍ കണക്കാക്കിയിരുന്ന വൈറസ് മിന്നല്‍ വേഗത്തിലാണ് മഹാമാരിയായി മാറിയത്. മാര്‍ച്ച് 24 ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. 519 കേസുകളും 9 മരണവും അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ അടിച്ചടല്‍ പൂർണ പരിഹാരമല്ലെന്ന ബോധ്യത്തില്‍ പതിയെ നിയന്ത്രങ്ങള്‍ ലഘൂകരിക്കപ്പെട്ടു. 2021 ജനുവരി പതിനാറ് മുതല്‍ വാക്സിൻ ആയുധമാക്കി. ആദ്യ തരംഗത്തെക്കള്‍ ഭീകരമായി രണ്ടാം തരംഗം. ഏപ്രില്‍ 30 ന് നാല് ലക്ഷം പ്രതിദിന കേസുകളും 3500 പ്രതിദിന മരണവും ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്തു. രണ്ടാം തരംഗത്തില്‍ നിന്ന് മൂന്നാം തരംഗത്തിലേക്ക് രാജ്യം എത്തുന്പോള്‍ വാക്സിനേഷനിലും പ്രതിരോധത്തിലുമെല്ലാം ഇന്ത്യ ഏറെ മുന്നേറി കഴിഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ വാക്സീൻ വിതരണം ഇന്ന് എത്തി നില്‍ക്കുന്നത് 165 കോടി ഡോസിലാണ്. രണ്ടാം തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തെ കുടുതല്‍ കരുതലോടെ സർക്കാരുകള്‍ നേരിടുന്നു. ജാഗ്രത കൈവിടരുതെന്ന് ഇന്ത്യയെ ഓർമിപ്പിക്കുന്നു.