Spread the love
നിലമ്പൂർ – കോട്ടയം ട്രെയിനിന്റെ സ്റ്റോപ്പുകൾ ഒഴിവാക്കിയത് ദുരിതമാകുന്നു

പെരിന്തൽമണ്ണ: കോവിഡ് കാലത്ത് നിശ്ചലമായ ട്രെയിൻ സർവീസ് മുഴുവനും പുനസ്ഥാപിച്ചപ്പോഴും നിലമ്പൂർ റൂട്ടിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിച്ചിരുന്ന നിലമ്പൂർ – കോട്ടയം ട്രെയിനിന്റെ സ്റ്റോപ്പുകൾ എടുത്ത് കളഞ്ഞതിനാൽ യാത്രക്കാർ ദുരിതത്തിലായി. നിലമ്പൂരിൽ നിന്ന് ഉച്ചയ്ക്ക് ശേഷം 3.10 ന് എടുക്കുന്ന ട്രെയിൻ വാണിയമ്പലം, അങ്ങാടിപ്പുറം സ്റ്റേഷനുകളിൽ മാത്രമാണ് നിർത്തുന്നത്.

തൊടുവപ്പുലം, തുവ്വൂർ, മേലാറ്റൂർ, പട്ടിക്കാട്, ചെറുകര, കുലുക്കല്ലൂർ, വല്ലപ്പുഴ, വാടാനാംകുർശി എന്നീ സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാർക്ക് ഈ ട്രെയിനിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഷൊർണൂരിൽ നിന്ന് ഈ ട്രെയിൻ പുറപ്പെട്ടാൽ കോട്ടയം വരെയുള്ള എല്ലാ ലോക്കൽ സ്റ്റേഷനിലും നിർത്തുന്നുണ്ട്.

Leave a Reply