Spread the love
അയ്യായിരത്തോളം അധ്യാപകർ വാക്സിൻ എടുത്തിട്ടില്ലെന്ന് കണക്ക്

കോവിഡ് വാക്സിന്‍ എടുക്കാത്ത അയ്യായിരത്തോളം അധ്യാപകര്‍ക്കെതിരെ (teachers) നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. മതിയായ കാരണം ഇല്ലാതെ വാക്സിൻ എടുക്കാത്തവരുടെ ക്യത്യമായ കണക്ക് ശേഖരിക്കും. തുടർന്ന് ദുരന്ത നിവാരണ വകുപ്പുമായി ചർച്ച ചെയ്ത് നടപടിയിലേക്ക് കടക്കാനാണ് ആലോചന. വാക്‌സിൻ എടുക്കാതിരിക്കുന്നത് ഒരു തരത്തിലും ഗവൺമെന്റ് പ്രോത്സാഹിപ്പിക്കില്ല. പ്രശ്നങ്ങൾ ഉള്ളവർക്ക് മാത്രം ഇളവ് നൽകിയാൽ മതിയെന്നാണ് അധ്യാപക സംഘടനകളുടെയും നിലപാട്. വാക്സിൻ എടുക്കാത്തവർ സ്കൂളിൽ എത്തേണ്ടതില്ല എന്ന നിർദ്ദേശം ദുരുപയോഗം ചെയ്യുന്നുണ്ടൊ എന്നും അക്ഷേപം ഉണ്ട്. വാക്സിൻ എടുക്കാത്തതിന് മതപരമായ കാരണം പറയുന്നവർക്ക് ഇളവ് നൽകില്ല.

Leave a Reply