Spread the love
വൈദ്യുതി കണക്ഷൻ കിട്ടാൻ ഇനി വളരെ എളുപ്പം;സമർപ്പിക്കേണ്ടത് 2 രേഖകൾ മാത്രം

തിരുവനന്തപുരം > പുതിയ വൈദ്യുതി കണക്ഷന് അപേക്ഷയോടൊപ്പം ഇനി 2 രേഖകൾ മാത്രം സമർപ്പിച്ചാൽ മതി. അപേക്ഷകന്റെ തിരിച്ചറിയൽ രേഖ, വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയാണു നൽകേണ്ടതെന്ന് കെഎസ്ഇബി അറിയിച്ചു.

അപേക്ഷകരുടെ തിരിച്ചറിയൽ രേഖ

വോട്ടേഴ്‌സ് കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, റേഷൻ കാർഡ്, ഗവ./ ഏജൻസി/ പബ്ലിക് സെക്ടർ യൂട്ടിലിറ്റി നൽകുന്ന ഫോട്ടോ ഉൾപ്പെട്ട കാർഡ്, പാൻ, ആധാർ, വില്ലേജിൽ നിന്നോ മുനിസിപ്പാലിറ്റിയിൽ നിന്നോ കോർപറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്.

അപേക്ഷകരുടെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം/ ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് (ഏതെങ്കിലും ഗസ്റ്റഡ് ഓഫിസർ/ കെഎസ്ഇബി ഓഫിസർ സാക്ഷ്യപ്പെടുത്തിയാൽ മതി), നടപ്പുവർഷത്തെ കരമടച്ച രസീതിന്റെ കോപ്പി, വാടകക്കാരനെങ്കിൽ വാടക കരാറിന്റെ പകർപ്പും മേൽപറഞ്ഞ രേഖകളിൽ ഏതെങ്കിലും ഒന്നും മുനിസിപ്പാലിറ്റിയിൽ നിന്നോ കോർപറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന താമസക്കാരൻ എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്.

Leave a Reply