Spread the love
പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി

മറ്റൊരു കേസിൽ ചോദ്യം ചെയ്യുന്നതിനിടെമോഷണക്കേസ് പ്രതിയിൽ നിന്ന് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് പൊലീസിന് വിവരം ലഭിച്ചത്. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് പൊലീസിന് മൊഴി നൽകിയത്. സുഹൃത്തായ ആഷിക്കിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നാണ് പ്രതി നൽകിയ മൊഴി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ചിനക്കത്തൂർ അഴിക്കലപ്പറമ്പിലാണ് സംഭവം നടന്നതെന്നാണ് ഫിറോസ് പൊലീസിനോട് പറഞ്ഞത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയുമായി പൊലീസ് സംഘം സംഭവ സ്ഥലത്തേക്ക് പോയി.

Leave a Reply