Spread the love

വിനീത് ശ്രീനിവാസന്റെ ആദ്യ ചിത്രമായ മലർവാടിയിലൂടെ സിനിമയിലേക്ക് ചേക്കേറിയ താരമാണ് അജു വർഗീസ്. ചെറുതും വലുതുമായ ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത നടന സാന്നിധ്യമായി മലയാള സിനിമയിൽ താരം മാറിക്കഴിഞ്ഞു. ഇപ്പോഴിതാ ജയസൂര്യ നായകനായെത്തിയ ചിത്രം ‘വെള്ളം’ തന്നിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം.

പ്രജേഷ് സെൻ സംവിധാനം ചെയ്ത് 2021ൽ റിലീസ് ചെയ്ത സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ജയസൂര്യയ്ക്ക് ലഭിച്ചിരുന്നു. മദ്യപാനം വ്യക്തിജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങൾ ആയിരുന്നു സിനിമ ചൂണ്ടിക്കാണിച്ചത്. ഇതേ സമയത്ത് ആയിരുന്നു തമാശയ്‌ക്ക് തുടങ്ങിയ മദ്യപാനം ഒഴിവാക്കാൻ കഴിയാത്തൊരു സാഹചര്യത്തിലേക്ക് എത്തിയതെന്നും എന്നാൽ ‘വെള്ളം’ കണ്ടതോടു കൂടി താനും ഇതേ അവസ്ഥയിൽ ചെന്നെത്തുമോയെന്ന പേടി ഉള്ളിൽ
തട്ടിയെന്നും ആ ചിന്തയാണ് മദ്യപാനം നിർത്താൻ ഇടയാക്കിയതെന്നും അജു വർ​ഗീസ് പറയുന്നു.

മാനസിക സമ്മർദവും പിരിമുറുക്കവും വരുമ്പോഴാണ് ഇതുപോലുള്ള ശീലങ്ങൾ കണ്ടെത്തി തുടങ്ങിയിരുന്നത് . മദ്യപാനം ഒരിക്കലും ശീലമായിരുന്നില്ല. എങ്ങനെയൊക്കെയോ വന്നു തുടങ്ങി . മദ്യപാനം ഒരു പരിധി കഴിഞ്ഞപ്പോൾ മറ്റുള്ളവർക്കും ബുദ്ധിമുട്ടാകാൻ തുടങ്ങി. ഏറ്റവും വേണ്ടപ്പെട്ടവർക്ക് പോലും പ്രയാസമുണ്ടാകാൻ തുടങ്ങി.

‘ഒരിക്കലും അതൊരു ശീലമായിരുന്നില്ല, പക്ഷേ ശീലത്തിലേക്കു വന്നു തുടങ്ങിയിരുന്നു. സ്വാഭാവികമായും മാനസിക സമ്മർദവും പിരിമുറുക്കവുമൊക്കെ വരുമ്പോൾ ഇതുപോലുള്ള ശീലങ്ങൾ കണ്ടെത്തി തുടങ്ങും. അങ്ങനെ അത് കൂടികൂടി ഒരു പരിധി കഴിഞ്ഞപ്പോൾ അത് മറ്റുള്ളവർക്കും ബുദ്ധിമുട്ട് വരാൻ തുടങ്ങി. നമുക്ക് വളരെ വേണ്ടപ്പെട്ട, നമ്മളെ ഇഷ്ടപ്പെടുന്ന ആളുകൾക്കാണ് അതുമൂലം പ്രയാസമുണ്ടാകാൻ തുടങ്ങിയത്.ഈ സിനിമയിലെ മുരളിയുടെ കഥാപാത്രത്തിന്റെ സ്റ്റേജിലേക്ക് അധികം വൈകാതെ ചിലപ്പോൾ ഞാൻ എത്തുമെന്ന തോന്നൽ എന്നിലുണ്ടാകുന്നത് അപ്പോഴാണ്. ആ തോന്നൽ എന്റെ ഉള്ളിൽ വന്നത് തന്നെ ഒരു ഷോക്കിങ് ആയിരുന്നുവെന്നും അജു പറയുന്നു.

Leave a Reply