Spread the love

ആറാട്ട് എന്ന ഒറ്റ മോഹൻലാൽ ചിത്രം കാരണം മലയാളികൾക്കാകെ പരിചിതനായി മാറിയ ആളാണ് ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. ആറാട്ട് എന്ന ചിത്രം ഹിറ്റായില്ലെങ്കിലും പിന്നീടങ്ങോട്ട് സന്തോഷ് വർക്കി എന്ന യൂട്യൂബർ കേരളത്തിൽ ഹിറ്റടിക്കുകയായിരുന്നു.

തുടക്കത്തിൽ സിനിമ നിരൂപണവുമൊക്കെയായി ഒതുക്കത്തിൽ പോയെങ്കിലും പിന്നീട് ആശാൻ വവിവാദങ്ങളുമായി കത്തി കയറുകയായിരുന്നു. വിവിധ താരങ്ങൾക്ക് എതിരായ മുഖമടച്ചാക്ഷേപങ്ങളും പ്രമുഖ നടിയെ ലിപ്ലോക്ക് ചെയ്യണമെന്ന് പറഞ്ഞതൊക്കെ വലിയ വിവാദങ്ങൾ ആയിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ആറാട്ടണ്ണൻ ഒരു നിഷ്‍കളങ്കൻ ആണെന്നും അറിവില്ലായ്‍മ കൊണ്ട് ചിലപ്പോൾ പറയുന്ന കാര്യങ്ങളിൽ നിന്നും ചില വിവാദങ്ങൾ ഉടലെടുക്കുന്നതാണെന്നും പറയുന്ന പിന്തുണ കൂട്ടമുണ്ട് താരത്തിന്. ഇപ്പോഴിതാ ഇത്തരത്തിൽ താൻ സ്മാർട്ട് ആയിരുന്നുവെന്നും 99ൽ ഒരു പയ്യൻ തന്നെ ലൈംഗികമായി ഉപദ്രവിച്ചതിനുശേഷമാണ് താൻ ഇൻട്രോവർട്ട് ആയത് എന്ന് പറഞ്ഞതുമാണ് താരത്തിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഞാൻ നല്ല പഠിക്കുന്ന കുട്ടിയായിരുന്നു. പത്താം ക്ളാസിൽ 90 ശതമാനത്തിലധികം മാർക്ക് ഉണ്ടായിരുന്നു. കണക്കിൽ 100 മാർക്ക് ഉണ്ടായിരുന്നു. മാത്‌സിൽ പ്രോഡിഗി ആയിരുന്നു. സ്‌കൂൾ കാലത്ത് പ്രണയങ്ങൾ ഉണ്ടായിരുന്നു. എട്ടാം ക്ളാസിൽ പഠിക്കുന്ന സമയത്ത് ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു. എന്നാൽ പേടികൊണ്ട് പറഞ്ഞില്ല. അന്ന് ക്രിക്കറ്റും പഠിത്തവും മാത്രമായിരുന്നു ഉണ്ടായിരുന്നത്.ഞാൻ ഫെബ്രുവരി 18നാണ് വൈറലായത്. മാർച്ച് 30ന് പിതാവ് മരിച്ചു. ആ സമയത്ത് പ്രശസ്തി ആസ്വദിക്കാൻ പറ്റിയില്ല. അച്ഛൻ വലിയൊരു ആളായിരുന്നു. നല്ലൊരു മനുഷ്യനായിരുന്നു. ഒരുപാടുപേർക്ക് ജീവിതം നൽകിയ ആളാണ്. ഞാൻ അമ്മയ്ക്ക് വേണ്ടിയാണ് ഇവി‌ടെ നിൽക്കുന്നത്. രണ്ട് സഹോദരിമാരുണ്ട്. എന്റെ കുടുബം വളരെ പഠനമികവുള്ള കുടുംബമാണ്. കുടുംബവുമായി പണ്ട് നല്ല ബന്ധമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. എന്റെ അമ്മയെ ഞാൻ മാത്രമാണ് നോക്കുന്നത്. അച്ഛന്റെ മരണശേഷമാണ് ഇങ്ങനെ ആയത്. പലരുടെയും തനിനിറം പിന്നീടാണ് മനസിലായത്. പണം ഉണ്ടാക്കാൻ തുടങ്ങിയതോടെ അവർ മാറി.ഇന്ന് അമ്മയ്ക്ക് ഞാൻ മാത്രമേയുള്ളൂ. എനിക്ക് വേണമെങ്കിൽ യൂറോപ്പിലേയ്ക്ക് പോകാം. എന്നാൽ എല്ലാം മാറ്റിവച്ചത് അമ്മയ്ക്ക് വേണ്ടിയാണ്. എനിക്ക് ഐഐടി ബോംബെയിൽ അഡ്‌മിഷൻ ലഭിച്ചതായിരുന്നു. അതുപോലും മാറ്റിവച്ചത് അമ്മയ്ക്കുവേണ്ടിയാണ്.ഒരുപ്രായംവരെ ഒരുപാട് സൗഹൃദങ്ങളുണ്ടായിരുന്നു. 99ൽവച്ച് ഒരു പയ്യൻ എന്നെ ലൈംഗികമായി ഉപദ്രവിച്ചു. അതിനുശേഷമാണ് ഞാൻ ഇൻട്രോവർട്ട് ആയത്. അയാളെ പിന്നീട് കണ്ടിട്ടുണ്ട്. അയാൾ എന്നോട് മാപ്പുചോദിച്ചു. ഞാൻ ക്ഷമിച്ചു.

Leave a Reply