അടുത്തത് എന്തൊക്കെ ചെയ്യാം ? ഉറ്റവരേയും ഉടയവരെയും നഷ്ടപ്പെട്ടവരെ എങ്ങനെ ആശ്വസിപ്പിക്കാം? ഇനിയും കാണാമറയത്തുള്ളവരെ എങ്ങനെ കണ്ടുപിടിക്കും എന്നു തുടങ്ങി കേരളക്കരയെ ആകെ നിസ്സഹായാവസ്ഥയിലാക്കിയ സംഭവങ്ങളാണ് മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ദുരന്തം. എന്നിട്ടും തളരാതെ മലയാളികളും മുഴുവൻ ഭരണ സംവിധാനവും രക്ഷാ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ആ ജനതയ്ക്കായി ഒറ്റ കെട്ടായി മുന്നിട്ടിറങ്ങുകയാണ്.
ഇപ്പോഴിതാ വയനാട്ടിലെ ദുരന്തത്തിന് നേർ സാക്ഷികളായ രണ്ട് പേരുടെ വാർത്ത ഭീതിയോടെയാണ് കേരളം കേൾക്കുന്നത്. കെഎസ്ആർടിസി ബസ് ജീവനക്കാരാ ഡ്രൈവർ ഡി.ജി. സജിത്തും കണ്ടക്ടർ മുഹമ്മദ് കുഞ്ഞിയുമാണത്.
ചൂരൽമല സ്റ്റേ ബസിലെ ജീവനക്കാരായ ഇരുവരും എല്ലാ ദിവസത്തെയും പോലെ തിങ്കളാഴ്ച രാത്രി 8.30-യുടെ അവസാന സർവീസും കഴിഞ്ഞ് ചൂരൽമലയിലെ പാലത്തിനപ്പുറത്തുള്ള സ്റ്റേ റൂമിലാണ് രാത്രി തങ്ങിയത്. പുലെർച്ചെ കുന്നിൻ മുകളിൽ നിന്ന് ഉരൂൾപൊട്ടിവരുമ്പോൾ സജിത്തും കണ്ടക്ടർ മുഹമ്മദ് കുഞ്ഞിയും മുറിയിലുണ്ട്.
മുറിയുടെ തൊട്ടുപുറകിലൂടെയാണ് ഉരൂൾപൊട്ടിവന്നത്. ഭാഗ്യം കൊണ്ട് മറ്റ് അപകടങ്ങളൊന്നും സംവഭിക്കാതെ രക്ഷപെട്ട ഇരുവരെയും ചൊവ്വാഴ്ച വൈകീട്ടോടെയാണ് സേനാംഗങ്ങൾ പുറത്തെത്തിച്ചത്. തുടർന്ന് വടുവൻചാൽ സ്വദേശിയായ സജിത്തും കൊടുവള്ളി സ്വദേശി മുഹമ്മദ് കുഞ്ഞിയും കൽപറ്റയിലെത്തി.