കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഭയത്താൽ ഇന്ത്യയെ നിശബ്ദരാക്കാൻ സാധിക്കില്ലെന്നും ഭീരുത്വപരമായ ആക്രമണമാണിതെന്നും ഉണ്ണി മകുന്ദൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
“ഹൃദയം തകർന്നിരിക്കുകയാണ്. നിരപരാധികളായ പൗരന്മാരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണം ഭീരുത്വമല്ലാതെ മറ്റൊന്നുമല്ല. ഇത് ഇരകൾക്ക് നേരെയുള്ള ആക്രമണമല്ല, മനുഷ്യത്വത്തിന് നേരെയുള്ള ആക്രമണമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു”.
” നിങ്ങളുടെ ഈ ക്രൂരത ഒരിക്കലും മറക്കില്ല. നീതി നിങ്ങളെ തേടിയെത്തും. നമ്മൾ ഒറ്റക്കെട്ടായി നിൽക്കും. നമ്മൾ കൂടുതൽ ശക്തമായി ഉയരും. ഭയത്താൽ ഇന്ത്യ നിശബരാകില്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രാലയവും ഇതിനെതിരെ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു”- ഉണ്ണി മുകുന്ദൻ കുറിച്ചു.