Spread the love

നിരവധി ആരോഗ്യ ഗുണങ്ങളുള്ള പ്രകൃതിദത്ത എണ്ണയാണ് ​ഗാർലിക് ഓയിൽ അഥവാ വെളുത്തുള്ളി എണ്ണ. പല തരത്തിലുള്ള അസുഖങ്ങളെ മാറ്റാനുള്ള കഴിവുകൾ വെളുത്തുള്ളി എണ്ണയ്‌ക്കുണ്ട്. വെളുത്തുള്ളി എണ്ണ ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ പലരും മടിക്കും. എന്നാൽ‌ സമയമെടുത്ത് ക്ഷമയോടെ ഉണ്ടാക്കുമ്പോൾ‌ അതിന്റേതായ ഉപയോ​ഗങ്ങളും നമ്മെ തേടിവരും.

ഭക്ഷണം പാകം ചെയ്യുമ്പോൾ വെളുത്തുള്ളി എണ്ണ ചേർത്ത് കൊടുക്കാവുന്നതാണ്. അതോടൊപ്പം കുളിക്കുന്നതിന് മുമ്പ് മുടിയിൽ തേയ്‌ക്കുന്നതിനും ​ഇവ നല്ലതാണ്. ആരോ​ഗ്യ​ഗുണങ്ങളോടൊപ്പം മുടിയുടെ സംരക്ഷണത്തിനും അത്യുത്തമമാണ് ഗാർലി​ക് ഓയിൽ. അല്ലിസിൻ പോലെയുള്ള സംയുക്തങ്ങൾ വെളുത്തുള്ളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊഴുപ്പിനെ ഇല്ലാതാക്കി, രക്തസമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്നു. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും ഇവ നല്ലതാണ്.

ഹൃദ്രോ​ഗസംബന്ധ പ്രശ്നങ്ങൾ കുറയ്‌ക്കാനും ഹൃദയാരോ​ഗ്യം സംരക്ഷിക്കുന്നതിനും വെളുത്തുള്ളി എണ്ണ ഉത്തമമാണ്. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ വെളുത്തുള്ളി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ജലദോഷം, പനി തുടങ്ങിയ അസുഖങ്ങളിൽ നിന്ന് രക്ഷനേടുന്നതിനും ​ഗാർലി​ഗ് ഓയിൽ നല്ലതാണ്.

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ‌, വയറുവേദന, ദഹനക്കേട്, സന്ധിവേദന എന്നിവ തടയാനും വെളുത്തുള്ളി എണ്ണ സഹായിക്കുന്നു. ചർമ സംരക്ഷണത്തിനും ഉപയോ​ഗപ്രദമാണ് ​ഗാർലി​ക് ഓയിൽ. മുഖക്കുരു, പാടുകൾ‌ എന്നിവ ഇല്ലാതാക്കാനും ഇവ ഉത്തമമാണ്.

Leave a Reply