2024 മലയാള സിനിമയെ സംബന്ധിച്ച് ഒട്ടേറെ സിനിമ വിജയങ്ങൾ സമ്മാനിച്ച വർഷമായിരുന്നു. ഭാഷ അതിരുകൾക്കപ്പുറം പല മലയാള സിനിമകളും ഇന്ത്യയിൽ പലയിടങ്ങളിലും ഏറ്റെടുക്കപ്പെട്ട വർഷം. പ്രേമലുവും ഭ്രമ യുഗവും ആടുജീവിതവും മഞ്ഞുമ്മൽ ബോയ്സും എല്ലാം ഇക്കൂട്ടത്തിൽ ചേർത്തു പറയാൻ പറ്റുന്ന സിനിമകൾ ആയിരുന്നു. ഇതിൽ തന്നെ മലയാളത്തിലെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. ആദ്യമായി മലയാള സിനിമയെ 200 കോടി ക്ലബിലെത്തിച്ചത് മഞ്ഞുമ്മല്‍ ബോയ്‍സ് ആണ്. ഇപ്പോഴിതാ താനും മഞ്ഞുമ്മല്‍ ബോയ്‍സിന്റെ ഭാഗമാകേണ്ട ആളായിരുന്നുവെന്ന് ആസിഫ് അലി പറഞ്ഞതാണ് ചർച്ചയാകുന്നത്.
മഞ്ഞുമ്മല്‍ ബോയ്‍സില്‍ കുഴിയില്‍ പോകേണ്ടത് താൻ ആയിരുന്നു. പല ചര്‍ച്ചകളുടെയും പുറത്ത് താൻ സിനിമയ്‍ക്ക് ബാധ്യതയാകുമെന്ന് കരുതി മാറിയതാണ് എന്നും പറയുന്നു ആസിഫ് അലി. ശ്രീനാഥ് ഭാസി ചെയ്‍ത പ്രധാന കഥാപാത്രത്തിനായിരുന്നു നടൻ ആസിഫ് അലിയെ പരിഗണിച്ചത്.ആസിഫ് അലിയുടെ കിഷ്‍കിന്ധാ കാണ്ഡം സിനിമ അടുത്തിടെ വൻ വിജയമായി മാറിയിരുന്നു. നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കിഷ്‍കിന്ധാ കാണ്ഡം 50 കോടി ക്ലബിലെത്തിയെന്ന് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്കിന്റെ കളക്ഷൻ റിപ്പോര്‍ട്ടിലും ശരിവയ്‍ക്കുന്നു. ആസിഫ് അലി സോളോ നായകനായ ചിത്രം ഇത്തരം ഒരു നേട്ടത്തില്‍ എത്തുന്നത് ആദ്യമായിട്ടാണ് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ 2018 ആഗോളതലതലത്തില്‍ 177 കോടി നേടിയിട്ടുണ്ടെങ്കിലും മറ്റ് യുവ നടൻമാരും കഥാപാത്രങ്ങളായി നിര്‍ണായകമായിരുന്നു