കഴിഞ്ഞ കുറച്ചു കാലമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നൊരു പേരുണ്ട് മാധവ് സുരേഷ്. നടൻ സുരേഷ് ഗോപിയുടെ ഇളയ മകനാണ് മാധവ്. തന്റെ ആദ്യ അഭിനയ അരങ്ങേറ്റ ചിത്രമായ കുമ്മാട്ടിക്കളിയുടെ പ്രൊമോഷൻ അഭിമുഖങ്ങളിലൂടെയായിരുന്നു മാധവ് ആദ്യം വൈറൽ വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പിന്നാലെ താരത്തിന്റെ പല പ്രതികരണങ്ങളും അഭിപ്രായങ്ങളും ചർച്ചാ വിഷയമാകാനും തുടങ്ങി. പലപ്പോഴും മാധവിന്റെ പ്രതികരണങ്ങൾ വിമർശനങ്ങൾക്കിടയാക്കുകയോ ട്രോൾ പേജുകളിൽ ഇടംപിടിക്കുകയോ ആണ് പതിവ്.
തന്റെ സോഷ്യൽ മീഡിയ പേജുകളിൽ വരുന്ന വിമർശങ്ങൾക്കെല്ലാം ചുട്ട മറുപടി കൊടുക്കുന്ന ആളാണ് മാധവ്. ഇതും താരത്തിനെതിരെ ഒരുകൂട്ടം വിമർശകർ ഉണ്ടാകുന്നതിന് കാരണമായി. എല്ലാത്തിലും കൃത്യമായ നിലപാടും വിലയിരുത്തലും ഉള്ള പക്വതയാർന്ന സംസാരമെന്നൊക്കെ തുടക്കത്തിൽ നടൻ പൃഥ്‌വി രാജുമായി താരതമ്യപ്പെടുത്തി പറഞ്ഞിരുന്ന മലയാളികൾ ഇപ്പോൾ അഭിനയത്തിന്റെ പേരിലും പെരുമാറ്റത്തിന്റെ പേരിലും ട്രോളും മീമുമൊക്കെയായി താരപുത്രനെ കളിയാക്കുന്ന കാഴ്ചയാണ് ഇപ്പോൾകാണാൻ കഴിയുന്നത്. ഇക്കഴിഞ്ഞ ദിവസം നടു റോഡിൽ കോൺഗ്രസ് നേതാവുമായി തർക്കിച്ചത് മാധ്യമങ്ങളടക്കം വലിയ വാർത്തയാക്കിയിരുന്നു. ഇപ്പോഴിതാ നടന്റെ പെരുമാറ്റത്തെ തന്റെ യൂട്യൂബ് ചാനലിലൂടെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.
വാർത്തകളിലൊന്നും വരാത്ത മകനായിരുന്നു സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ. അച്ഛനെ തെറി പറയുന്നവർ ആരായാലും അവന്റെ വീട്ടിൽ കയറി അടിക്കും എന്നൊക്കെ മൂത്ത മകൻ പറഞ്ഞപ്പോഴും ഇളയ മകൻ പ്രതികരിച്ചിരുന്നില്ലെന്നും പാവത്താനാണെന്നാണ് തനിക്ക് കണ്ടപ്പോൾ തോന്നിയതെന്നും പറഞ്ഞു തുടങ്ങിയ ശാന്തിവിള ദിനേശ് മാധവനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
വി ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയിൽ സുരേഷ് ഗോപിയോടൊപ്പം മാധവും ചെറിയ വേഷത്തിൽ എത്തിയപ്പോൾ സ്ഥിതി മാറിയെന്നും. മാധവ് രാത്രി 12 കഴിഞ്ഞ് കാറെടുത്ത് പുറത്ത് പോകുമ്പോൾ ‘തന്ത വീട്ടിൽ ഇല്ലെങ്കിൽ തള്ള ചോദിക്കേണ്ട മക്കളേ നീ ഈ രാത്രി എവിടെ പോകുന്നെന്ന്’, കോൺഗ്രസ് നേതാവുമായി നടുറോഡിലുണ്ടായ തർക്കത്തെ വിമർശിച്ച് ശാന്തിവിള ദിനേശ് സൂചിപ്പിച്ചു.
മലയാളത്തിലെ ഒരു പ്രശസ്തനായ നടന്റെ പൊന്നു പോലെ വളർത്തിയ മകളെ ഈ പയ്യന് കെട്ടിച്ച് കൊടുക്കാൻ പോകുന്നു എന്ന വാർത്ത ഇടയ്ക്ക് എവിടെയൊക്കെയോ കേട്ടു. എനിക്ക് ആ നടനോട് പറയാനുള്ളത് നിങ്ങൾ ഈ ലാളിച്ച് വളർത്തിയ കുട്ടിയെ ഇങ്ങനെയുള്ളവൻമാർക്ക് കെട്ടിച്ച് കൊടുക്കാതെ ആ ഗാന്ധി ഭവനിൽ കൊണ്ടാക്കാനേ ഞാൻ പറയൂ. അതിൽ കൂടുതൽ തൽക്കാലം പറയുന്നില്ല. ശാന്തിവിള ദിനേശിന്റെ വാക്കുകളിങ്ങനെ.







