ക്രൂരതയാണ് തന്നോടു കാണിക്കുന്നതെന്ന് വിദ്വേഷ പരാമർശത്തിൻ്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജ്. മത വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദായതോടെ അറസ്റ്റിലായ പിസി ജോർജിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. വഞ്ചിയൂർ കോടതിയാണ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം പിസി ജോർജിനെ പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോയി. കേസ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലിൽ പോകാൻ തയ്യാറായി തന്നെയാണ് താൻ വന്നതെന്നും ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.’ക്രൂരതയാണ് എന്നോട് കാണിക്കുന്നത്. ജാമ്യം ലഭിച്ചാൽ പല കാര്യങ്ങളും പറയാനുണ്ട്. വിലക്കുള്ളതിനാൽ ഇപ്പോൾ ഒന്നും പറയുന്നില്ല´- പിസി ജോർജ് പറഞ്ഞു