Spread the love

പ്രേക്ഷകര്‍ കാത്തിരുന്ന ബ്രഹ്‌മാണ്ഡചിത്രം ‘എമ്പുരാന്‍’ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ആദ്യഷോയ്ക്ക് പിന്നാലെ തിയേറ്ററുകളില്‍നിന്നെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളത്തിന്റെ ഹോളിവുഡ് സിനിമയെന്നാണ് പലരും എമ്പുരാനെ വിശേഷിപ്പിച്ചത്

മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും മകന്‍ പ്രണവ് മോഹന്‍ലാലും എമ്പുരാന്റെ ആദ്യപ്രദര്‍ശനത്തിനെത്തിയിരുന്നു. പടം സൂപ്പറാണെന്നായിരുന്നു ആദ്യഷോയ്ക്ക് ശേഷം നടന്‍ കൂടിയായ പ്രണവ് മോഹന്‍ലാലിന്റെ പ്രതികരണം. നല്ലപടമാണെന്ന് സുചിത്രയും മാധ്യമങ്ങളോട് പ്രതികരിച്ചു. ‘നല്ലപടം, എനിക്ക് ഭയങ്കര ഇഷ്ടമായി. ഇംഗ്ലീഷ് സിനിമ പോലെയുണ്ട്’, സുചിത്ര പറഞ്ഞു.

Leave a Reply