ഇക്കുറിയും സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ അനുമതി നല്‍കാനാകില്ലെന്ന് എക്‌സ്‌പ്ലോസീവ് കേരള മേധാവി ഡോ.പി കെ റാണ വ്യക്തമാക്കി. സുപ്രീംകോടതി വിധി അനുസരിക്കണമെന്നാണ് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശമെന്നു ഡോ.പി കെ റാണ. രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. വൈകുന്നേരം 4 മണിമുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദര്‍ശനം രാവിലെ തുടങ്ങി. തിരക്ക് കണക്കിലെടുത്ത് ഇക്കുറി ഇന്നും നാളെയുമായാണ് ചമയ പ്രദര്‍ശനം നടത്തുന്നത്. തിരുവമ്പാടിയുടെ ചമയ പ്രദര്‍ശനം റവന്യൂ മന്ത്രി കെ രാജനും പാറമേക്കാവിന്റെ ചമയപ്രദര്‍ശനം സുരേഷ് ഗോപിയും ഉദ്ഘാടനം ചെയ്തു.