
മാർച്ച് 15 ന് കിംഗ് ഖാൻ ഷാരൂഖ് നടത്തിയ സർപ്രൈസ് പ്രഖ്യാപനത്തിനു പിന്നാലെ SRK+ ഒരു OTT പ്ലാറ്റ്‌ഫോമാണെന്ന് തെറ്റിദ്ധരിച്ചത് ഒട്ടേറെപ്പേരാണ്. ഇപ്പോഴിതാ ആ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുകയാണ് ഷാരൂഖ്. ഡിസ്നി + ഹോട്ട്‌സ്റ്റാറിന്റെ പുതിയ പരസ്യ കാമ്പെയ്‌നിന്റെ ബിൽഡ്-അപ്പ് മാത്രമായിരുന്നു അത്. ഷാരൂഖ് ഖാനെയും അനുരാഗ് കശ്യപിനെയും ഉൾപ്പെടുത്തി ഡിസ്നി+ ഹോട്ട്‌സ്റ്റാർ ഒരു പുതിയ പരസ്യം അവതരിപ്പിച്ചിരിക്കുകയാണ്. അതിനു മുൻപുള്ള പ്രൊമോഷൻ മാത്രമായിരുന്നു ഷാരൂഖിന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റ്. ആരാധകർ മാത്രമല്ല സൽമാൻ ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾ ഷാരൂഖ് തന്റെ പുതിയ OTT പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു എന്ന് കരുതി ആശംസകൾ അറിയിക്കുകയുണ്ടായി.