
ട്വിറ്റര്‍ സഹസ്ഥാപകനും സി.ഇ.ഒയുമായിരുന്ന ജാക്ക് ഡോഴ്സി കമ്പനിയില്‍നിന്ന് രാജിവെച്ചു. ട്വിറ്ററില്‍ കൂടിയാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്. ഇതോടെ കമ്പനി സി.ഇ.ഒ. സ്ഥാനവും ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനവും ജാക്ക് ഒഴിഞ്ഞു. കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസര്‍ പരാഗ് അഗ്രവാള്‍ ട്വിറ്ററിന്റെ പുതിയ സി.ഇ.ഒയാകുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യന്‍ വംശജനാണ് പരാഗ് അഗ്രവാള്‍. ബോംബെ ഐ.ഐ.ടിയിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയാണ് അദ്ദേഹം.
തന്റെ പിൻഗാമിയെക്കുറിച്ച് ആത്മവിശ്വാസം തോന്നിയതിനാൽ ഡോർസി ഇപ്പോൾ സ്ഥാനമൊഴിയുകയാണെന്നും അദ്ദേഹം തന്റെ പേയ്‌മെന്റ് പ്രോസസ്സിംഗ് സ്ഥാപനമായ സ്‌ക്വയർ ഇങ്കിലും ജീവകാരുണ്യപ്രവർത്തനം ഉൾപ്പെടെയുള്ള മറ്റ് പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് ഡോർസിയോട് അടുപ്പമുള്ളവർ പറയുന്നത്.