Spread the love
മകരമെത്തിയിട്ടും ഉണരാതെ പ്ലാവുകൾ; നിരാശയിൽ ചക്കപ്രിയർ.

തിരുവനന്തപുരം: വൃശ്ചിക മാസം എത്തിക്കഴിഞ്ഞാൽ പിന്നെ മലയാളിയുടെ അടുക്കളയിലെ സ്ഥിര സാന്നിദ്ധ്യമാണ്ചക്ക.വിഭവങ്ങളായും തേനൂറുന്ന ഫലമായും അവ നമ്മുടെ മുന്നിലെത്തുന്നു.എന്നാൽ ഇക്കുറി അങ്ങനയെല്ല.വൃശ്ചികം കഴിഞ്ഞു മകരം പകുതിയായിട്ടും ചക്കൾ കിട്ടാക്കനിയായി. നിറയെ ചക്കകൾ തൂങ്ങികിടന്നിരുന്ന പ്ലാവുകൾ പൊതുവേ ശൂന്യമാണ്.
കേരളത്തിൻ്റെ ഔദ്യോഗിക ഫലത്തിന് ഇതെത്ത് പറ്റി? വില്ലനായത് കാലാവസ്ഥ വ്യതിയാനമെന്നാണ് കാർഷിക മേഖലയിലെ വിദഗ്ദർ പറയുന്നത്. എന്നാൽ അതിലൊന്നും തീരുന്നില്ല ചക്കപ്രിയരുടെ സങ്കടം.

നവംബർ മുതലാണ് പ്ലാവുകൾ സാധാരണ കായ്ച്ച് തുടങ്ങുന്നത്.ജനവരി കഴിയുന്നതോടെ ചക്കകൾ യഥേഷ്ടം ലഭിച്ചു തുടങ്ങും. ഇത്തവണ ഫെബ്രുവരി ആയിട്ടും പ്ലാവുകൾ സുഷുപ്തിയിലാണ്. കായ്ച്ച് തുടങ്ങിയ പ്ലാവുകളിലാകട്ടെ ചക്കയുടെ എണ്ണം മുൻപത്തേക്കാൾ വളരെ കുറവും. കഴിഞ്ഞ വർഷത്തിൽ ഉണ്ടായ തോരാമഴയാണ് പ്ലാവുകളെ പ്രതികൂലമായി ബാധിച്ചതായി പറയുന്നത്.വിരിഞ്ഞ തിരികളെല്ലാം മഴയിൽ അഴുകി പോയിരുന്നതായി കർഷകർ പറയുന്നു.കഴിഞ്ഞ കൊറോണ സമയം അന്യസംസ്ഥാനങ്ങളിൽ നിന്നും ഭക്ഷ്യ വസ്തുക്കളുടെ വരവ് കുറഞ്ഞപ്പോൾ ഉണ്ടായ ദൗർലഭ്യത്തിൽ മലയാളികൾക്ക് തുണയായത് വീട്ടുമുറ്റത്ത് സമൃദ്ധമായി കായ്ച്ച് കിടന്ന പ്ളാവുകളായിരുന്നു.

Leave a Reply