Spread the love

അജയ് ഷാജി കഥ എഴുതി സംവിധാനം ചെയ്യുന്ന ആമോസ് അലക്സാണ്ടർ എന്ന ചിത്രത്തിലെ ജാഫർ ഇടുക്കിയുടെ ക്യാരക്ടർ ലുക്ക് പുറത്ത്. കഴുത്തിൽ കുരിശോടെ നീണ്ട കൊന്തയും, തിങ്ങി നിറഞ്ഞ വെളുത്തതാടിയും, കൈയിൽ രക്തക്കറ പുരണ്ട വാക്കിംഗ് സ്റ്റിക്കുമുണ്ട്. എന്തോ വലിയൊരു ദുരന്തം നടന്നതിന്റെ സാഹചര്യങ്ങളാണ് പശ്ചാത്തലത്തിൽ നിന്ന് വ്യക്തമാകുന്നത്. ആമോസ് അലക്സാണ്ടർ എന്ന കേന്ദ്ര കഥാപാത്രത്തെ അവിസ്മരണീയാം വിധം ഭദ്രമാക്കുന്നത് ജാഫർ ഇടുക്കി ആണ്.ആരാണീ ആമോസ് അലക്സ്ണ്ടർ? എന്ന ചോദ്യത്തിന് ചിത്രം ഉത്തരം നൽകുന്നു.പൂർണമായും ഡാർക് ഹൊറർ ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് ചിത്രം.പുതുമുഖം താരയാണ്
നായിക.അജു വർഗീസ്, ഡയാനഹമീദ്, കലാഭവൻ ഷാജോൺ,സുനിൽ സുഖദ, ശ്രീജിത് രവി, അഷറഫ് പിലാക്കൽ, രാജൻ വർക്കല എന്നിവരാണ് മറ്ര് താരങ്ങൾ.രചന – അജയ് ഷാജി – പ്രശാന്ത് വിശ്വനാഥൻ.ഛായാഗ്രഹണം – പ്രമോദ് കെ. പിള്ള.മഞ്ചാടി ക്രിയേഷൻസിന്റെ
ബാനറിൽ അഷറഫ് പിലാക്കൽ ആണ് നിർമ്മാണം.പി.ആർ. ഒ വാഴൂർ ജോസ്.

Leave a Reply