
കുറ്റാന്വേഷണസിനിമകളുടെ പുത്തൻ സാധ്യതകൾ കാണിച്ചുതന്ന് മലയാളിയെ ആകാംക്ഷഭരിതരാക്കിയ സിനിമകളാണ് സേതുരാമയ്യർ സിബിഐ. എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ നടൻ ജഗതി ശ്രീകുമാറും ജോയിൻ ചെയ്തിരിക്കുകയാണ്. സിബിഐയുടെ പ്രഖ്യാപനം മുതൽ തന്നെ മുൻ പതിപ്പുകളിൽ ഉണ്ടായിരുന്ന ജഗതിയുടെ വിക്രം എന്ന കഥാപാത്രം ഇതിലും ഉണ്ടാകുമോ എന്ന ചോദ്യങ്ങൾക്കാണ് ഇപ്പോൾ വിരാമമിട്ടിരിക്കുന്നത്. ‘സേതുരാമയ്യരായി മമ്മൂട്ടി അഭിനയിക്കുമ്പോള്‍, ചാക്കോ ആയി മുകേഷ് അഭിനയിക്കുമ്പോള്‍ ഞങ്ങളുടെ വിക്രവും അവരോടൊപ്പം എത്തിയിരിക്കും. അതിന് ഈശ്വരനോട് നന്ദി പറയുകയാണ്,’. സംവിധായകൻ മധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശക്തമായ കഥാപാത്രം തന്നെയാകും ജഗതിയുടേത് എന്ന് തിരക്കഥകൃത്ത് എസ്.എൻ സ്വാമി പറഞ്ഞു.