കോവിഡ് വാക്സിന് സ്വീകരിച്ച് നടന് ജഗതി ശ്രീകുമാര്‍. വാക്സിന് സ്വീകരിച്ച വിവരം ജഗതി ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. ഒരുമിച്ച് നില്ക്കാം … ഒരുമിച്ച് പ്രതിരോധിക്കാം എന്ന തലക്കെട്ട് നല്‍കിയാണ് വാക്സിന് സ്വീകരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്.
2012 മാര്‍ച്ചില്‍ തേഞ്ഞിപ്പാലത്ത് വച്ച് നടന്ന വാഹനാപകടത്തിലാണ് ജഗതിക്ക് ഗുരുതരമായി പരിക്കേറ്റത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. ആരോഗ്യം വീണ്ടെടുത്ത ജഗതി സിനിമയില്‍ സജീവമാകാനുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാലോകവും.