Spread the love

തി​രു​വ​ന​ന്ത​പു​രം: ജ​യി​ലി​നുള്ളിലെ അ​ന​ധി​കൃ​ത ​ഫോ​ൺ ഉ​പ​യോ​ഗം ത​ട​യാ​ൻ മൊ​ബൈ​ൽ എ​ൻ​ഹാ​ൻ​സ്ഡ് സ്പെ​ക്ട്രം അ​ന​ലൈ​സ​ർ (എം.​ഇ.​എ​സ്.​എ) സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ക്കാനുള്ള നീക്കവുമായി ജ​യി​ൽ വ​കു​പ്പ്. ഇനി ജ​യി​ലി​ലേ​ക്ക്​ മൊ​ബൈ​ൽ ഫോ​ൺ ഒ​ളി​പ്പി​ച്ച്​ ക​യ​റ്റി​യാ​ലും അ​തി​ൽ​നി​ന്നും ഫോ​ൺ വി​ളിക്കാൻ ശ്രമിച്ചാലും ഉടനെ അധികൃതർക്ക് വിവരം ലഭിക്കും.

ഫോ​ൺ കാ​ളു​ക​ൾ പ​രി​ശോ​ധി​ക്കാ​നും ത​ട​യാ​നു​മാ​യി ജ​യി​ൽ വ​ള​പ്പി​ൽ പ്ര​ത്യേ​ക ട​വ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ഇ​തി​നാ​യു​ള്ള​ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു കഴിഞ്ഞു. ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ തി​ഹാ​ർ ജ​യി​ൽ അ​ധി​കൃ​ത​രാ​ണ്​ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ അ​വ​ത​രി​പ്പി​ച്ച​ത്.ഒരു കോ​ടി രൂ​പ​യാ​ണ് ട​വ​ർ സ്ഥാ​പി​ക്കാ​നു​ള്ള ചെ​ല​വ്. സം​സ്ഥാ​ന​ത്തെ എ​ല്ലാ മൊ​ബൈ​ൽ സേ​വ​ന​ങ്ങ​ളും ല​ഭി​ക്കു​ന്ന ട​വ​ർ ജ​യി​ൽ വ​ള​പ്പി​ൽ സ്ഥാ​പി​ക്കു​ന്ന​താ​ണ് ആ​ദ്യ​ഘ​ട്ടം. ട​വ​റി​ലേ​ക്ക്​ വ​രു​ന്ന കാ​ളു​ക​ൾ ടെ​ലി​ഫോ​ൺ വി​ങ് ദി​വ​സ​വും പ​രി​ശോ​ധി​ക്കും. ആ​വ​ശ്യ​മി​ല്ലാ​ത്ത കാ​ളു​ക​ൾ ബ്ലോ​ക്ക് ചെ​യ്യും. ജ​യി​ലി​നു​ള്ളി​ലേ​ക്ക്​ ര​ഹ​സ്യ​മാ​യി മൊ​ബൈ​ൽ ക​ട​ത്തി​യാ​ലും ഫോ​ൺ വി​ളി​ക്കു​മ്പോ​ൾ ട​വ​ർ പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങും.

Leave a Reply