Spread the love

നെടുംകുന്നം : ചേലക്കൊമ്പ് റോഡിൽ 3 മാസമായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. പരാതി പറഞ്ഞ് മടുത്ത് നാട്ടുകാർ. പതിറ്റാണ്ടുകൾക്ക് മുൻപ് സ്ഥാപിച്ച പൈപ്പുകൾ പൊട്ടുന്നത് പതിവാണെന്നും നന്നാക്കുന്നത് പേരിനു മാത്രമാണെന്നും നാട്ടുകാർ ആരോപിക്കുന്നു. പൊതുടാപ്പുകളിൽ 60% നശിച്ചു. മേഖലയിൽ പലയിടത്തും പൈപ്പ് പൊട്ടി ടാറിങ് റോഡ് തകരുന്നത് പതിവാണ്.

ജല അതോറിറ്റി കറുകച്ചാൽ സെക്‌ഷനു കീഴിലെ കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളിലെ ഗാർഹിക കണക്‌ഷനിൽ മാസത്തിൽ 3 തവണയാണ് പലയിടത്തും വെള്ളമെത്തുന്നതെന്നു പറയുന്നു. ലക്ഷങ്ങളാണ് ഓരോ പഞ്ചായത്തുകളിൽ നിന്നു ജല അതോറിറ്റിക്ക് ലഭിക്കുന്നത്. കറുകച്ചാൽ പഞ്ചായത്ത് 152, നെടുംകുന്നം 88, കറുകച്ചാൽ 220 പൊതുടാപ്പുമാണു ഇവയിൽ ഭൂരിഭാഗവും പ്രവർത്തന രഹിതവും പൊട്ടിയതുമാണ്.

Leave a Reply