Spread the love

കശ്മീർ താഴ്വരയിൽ നിന്നും 1990ൽ പണ്ഡിറ്റുകൾ പലായനം ചെയ്തതുമായി ബന്ധപ്പെട്ട കേസുകളുടെ കശ്മീർ ഫയൽസ് ആവശ്യം വന്നാൽ ഇനിയും തുറക്കുമെന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ്. കശ്മീരി പണ്ഡിറ്റുകളുടെ പലായനം സംബന്ധിച്ച് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസ് എന്ന സിനിമ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പരാമർശം. “പലായനം സംബന്ധിച്ച് പ്രത്യേക ആവശ്യം വന്നാൽ കശ്മീർ ഫയൽസ് വീണ്ടും തുറക്കും. തീവ്രവാദവുമായി ബന്ധപ്പെട്ട ഏതൊരു കേസും ഞങ്ങൾ പിന്തുടരും. ഭീകരാക്രമണത്തിന് ഉത്തരവാദികളായ ആരെയും ഞങ്ങൾ വേറുതേവിടില്ല. കർശന നടപടി സ്വീകരിക്കും.” ദിൽബാഗ് സിംഗ് പറഞ്ഞു. പലായനം സംബന്ധിച്ച കേസുകളിലെല്ലാം യുക്തിപരമായ നിഗമനത്തിൽ എത്തിയാൽ തീവ്രവാദത്തിന്റെ ഇരകൾക്ക് ഇതിലും മികച്ചതൊന്നും നൽകാനില്ലെന്ന് മുൻ ജമ്മു കശ്മീർ ഡിജിപി ശേഷ് പോൾ വൈദ് പറഞ്ഞു.

Leave a Reply