Spread the love
അഞ്ചു വര്‍ഷത്തിനുള്ളില്‍ ജപ്പാന്‍ 3.2 ലക്ഷം കോടി ഇന്ത്യയില്‍ നിക്ഷേപിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി

അടുത്ത അഞ്ച് വര്‍ഷംകൊണ്ട് ജപ്പാന്‍ ഇന്ത്യയില്‍ 3.20 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈബര്‍ സുരക്ഷ അടക്കം ആറു കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. 2014 ല്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ നിക്ഷേപ പങ്കാളിത്ത പദ്ധതിയുടെ ഭാഗമായാണ് പുതിയ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒന്നാണ് ജപ്പാന്‍. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യ-ജപ്പാന്‍ ‘ ഒരു ടീം-ഒരു പദ്ധതി’ ആയി പ്രവര്‍ത്തിക്കുന്നു. ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്.

Leave a Reply