
പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടെത്തുന്നതിന് ചെറിയ വിരകളെ ഉപയോഗിച്ചുള്ള സ്‌ക്രീനിംഗ് ടെസ്റ്റ് സംവിധാനം വികസിപ്പിച്ചെടുത്ത ജപ്പാൻ. ജപ്പാനിലെ ഹിരോത്സു ബയോ സയന്‍സ് എന്ന സ്ഥാപനമാണ് ഈ വിരകളെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇത് പതിവ് ക്യാന്‍സര്‍ പരിശോധനകളുടെ ഫലം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശ്വാസത്തിലെയോ മൂത്ര സാമ്പിളുകളിലെയോ ഗന്ധ വ്യത്യാസത്തില്‍ നിന്ന് രോഗം കണ്ടെത്താന്‍ നായകൾക്ക് പരിശീലനം കൊടുത്തിട്ടുണ്ട്. ക്യാന്‍സര്‍ രോഗികളുടെ ശരീരസ്രവങ്ങളുടെ ഗന്ധം ആരോഗ്യമുള്ള ആളുകളുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ക്യാന്‍സർ ബാധിച്ചആളുകളുടെ മൂത്രത്തോട് പ്രതികരിക്കാന്‍ ശേഷിയുള്ള സൂക്ഷ്മമായി ഗന്ധങ്ങള്‍ പിടിച്ചെടുക്കാൻ ശേഷിയുമുള്ള ‘സി. എലിഗന്‍സ്’ എന്ന തരം വിരയെ ജനിതകമാറ്റം വരുത്തി വളർത്തിയെടുത്തിരിക്കുകയാണ് ഹിരോത്സു ബയോ സയന്‍സ്.