Spread the love
‘ജവാദ്’ വരുന്നു: ന്യൂനമര്‍ദ്ദം വൈകിട്ടോടെ ചുഴലിക്കാറ്റാകും

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്. ഇന്ന് വൈകിട്ടോടെ ‘ജവാദ്’ ചുഴലിക്കാറ്റാകും. ശനിയാഴ്ച പുലര്‍ച്ചെയോടെ ജവാദ് ചുഴലിക്കാറ്റ് ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയില്‍ തീരം തൊടും. ചുഴലിക്കാറ്റിന്റെ സ്വാധീന മേഖല ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയിൽ വരുന്നത്. ആന്ധ്രയുടെ തീരപ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 100 കി.മി. വേഗതയിൽ കാറ്റ് വീശും. മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി. നൂറോളം ട്രെയിനുകളും റദ്ദാക്കി. തീര മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കാൻ നടപടി തുടങ്ങി.

Leave a Reply