Spread the love

ആരാധകരോട് ദേഷ്യപ്പെട്ട ജയ ബച്ചന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചിരുന്നു. ഇതിന്റെ പ്രാർത്ഥനാ യോഗത്തിൽ എത്തിയപ്പോഴാണ് ജയ ബച്ചൻ ആരാധകരോട് ദേഷ്യപ്പെടുന്നത്.

കുറച്ച് ആളുകളുടെ ഇടയിൽ ജയ ബച്ചൻ നിൽക്കുന്നതാണ് ആദ്യം വീഡിയോയിൽ കാണുന്നത്. പിന്നാലെ ഒരു സ്ത്രീ ജയ ബച്ചന്റെ തോളിൽ തട്ടുന്നു. ജയ ബച്ചൻ തിരിഞ്ഞ് നോക്കുമ്പോൾ സ്ത്രീയോടൊപ്പം ഉണ്ടായിരുന്ന പുരുഷൻ ഇരുവരുടെയും ചിത്രം ക്യാമറയിൽ എടുക്കുന്നത് കാണാം. തുടർന്ന് ജയ ബച്ചൻ അത്തരമൊരു അവസരത്തിൽ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനെതിരെ ദേഷ്യപ്പെടുന്നുണ്ട്. സ്ത്രീയുടെ കെെയും തട്ടി മാറ്റുന്നു. പിന്നാലെ സ്ത്രീ മാപ്പ് പറഞ്ഞ് പോകുന്നതും വീഡിയോയിൽ കാണാം. ജയ ബച്ചന്റെ പെട്ടെന്നുള്ള പ്രതികരണത്തിൽ സെെബർ ഇടങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർ ജയ ബച്ചന്റെ പെരുമാറ്റം ശരിയായില്ലെന്ന് പറയുന്നു. മറ്റുചിലർ അത്തരം ഒരു സ്ഥലത്ത് ഫോട്ടോ എടുക്കുന്നത് ശരിയല്ലെന്നും ജയ ബച്ചൻ ചെയ്തത് ശരിയാണെന്നും അഭിപ്രായപ്പെടുന്നു.

‘കുറച്ച് കൂടി മാന്യമായ രീതിയിൽ ജയ ബച്ചന് അവരോട് പെരുമാറാമായിരുന്നു’, ‘മരണവീട്ടിൽ ഇത്തരത്തിൽ ഫോട്ടോ എടുക്കുന്നത് ശരിയല്ല. ജയ ബച്ചൻ ചെയ്തത് ശരിയാണ്’, ‘ഇത്തരത്തിൽ ക്യാമറയുമായി എത്തുന്നവരെ പുറത്താക്കണം’ തുടങ്ങിയ നിരവധി കമന്റുകൾ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

Leave a Reply