Spread the love

ജയകുമാർ എന്ന പറഞ്ഞാൽ മലാലികൾക്ക് വേഗം മനസ്സിലാവണം എന്നില്ല.അതേസമയം തട്ടീം മുട്ടീം പരമ്പരയിലെ അർജുൻ എന്ന് പറഞ്ഞാൽ മനസ്സിലാകും.ടെലിവിഷൻ സീരിയലുകൾക്ക് പുറമെ ഷോർട്ട് ഫിലിമുകളിലും ബിഗ് സ്ക്രീനിലും കഴിവ് തെളിയിച്ച താരം,ശാസ്താകോട്ട സ്വദേശിയാണ്.അഭിനയത്തിന് പുറമെ കാർട്ടുണിസ്റ്റായും ജയകുമാർ ശോഭിച്ചിട്ടുണ്ട്.കാർട്ടൂണിസ്റ്റ് യേശുദാസൻ ഇറക്കിയിരുന്ന അസാധു,ജനയുഗം തുടങ്ങിയ മാസികകളിൽ ധാരാളം കാർട്ടൂണുകൾ ജയകുമാർ വരച്ചിട്ടുണ്ട്.അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം സർവേ ഡിപ്പാർട്ട്‌മെന്റിലെ ഡെപ്യൂട്ടി ഡയറക്ടറായാണ് വിരമിക്കുന്നത്.പിന്നീടാണ് അദ്ദേഹം അഭിനയത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അർജുനേട്ടന്റെ ഒർജിനൽ മോഹനവല്ലിയുടെ ചിത്രമാണ്.നടൻ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.ഒരു ചലഞ്ചുമല്ല എന്ന ക്യാപ്ഷനോടെയാണ് തന്റെ യുവത്വം തുടിക്കുന്ന ചിത്രം ജയകുമാർ പങ്കുവച്ചത്.ഭാര്യയൊത്തുള്ള പഴയകാല ചിത്രമാണ് ഇത്.ഹിപ്പി മുടിയും,ഫുൾ സ്ലീവ് ഷർട്ടുമിട്ടിട്ടുള്ള താരത്തിന്റെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായിക്കഴിഞ്ഞു

രാജസേനൻ സംവിധാനം ചെയ്ത ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിലൂടെയാണ് ജയകുമാർ സിനിമയിൽ എത്തുന്നത്.അദ്ദേഹത്തിന്റെ നാടകം കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് രാജസേനൻ സിനിമയിലേയ്ക്ക് വിളിക്കുന്നത്.പിന്നീട് രാജസേനൻ സിനിമകളിൽ സജീവ സാന്നിധ്യമായിരുന്നു ജയകുമാർ.2009ൽ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലൂടെയാണ് മിനിസ്ക്രീനിൽ എത്തിയത്.

Leave a Reply