മലയാളികളുടെ പ്രിയപ്പെട്ട താരം ജയറാം വീണ്ടും തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. സൂപ്പര്‍ താരം പ്രഭാസിന്റെ ബിഗം ബജറ്റ് ചിത്രമായ രാധേ ശ്യാമില്‍ ആണ് ജയറാം അഭിനയിക്കുക. ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത് ജയറാം തന്നെയാണ്. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുമുള്ള പ്രഭാസിനൊപ്പമുള്ള ചിത്രവും ജയറാം പങ്കുവെച്ചു. ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന്റെ ഷൂട്ടിങ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.
രാധേശ്യാം പോലുള്ള ഹൃദയംനിറയ്ക്കുന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്റെ അടുത്ത തെലുങ്ക് പടം. തന്റെ അഭിനയത്തോടുള്ള പ്രഭാസിന്റെ ആത്മാര്‍ത്ഥതയും സമര്‍പ്പണത്തിനും സാക്ഷിയാകാന്‍ സാധിച്ചതിലും സന്തോഷമുണണ്ട് ജയറാം കുറിച്ചു.
പരീഡ് റൊമാന്‍ഡിക് ചിത്രമായി ഒരുങ്ങുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. ഈ മാസം ആദ്യം ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പ്രഭാസും പൂജയും ഉള്‍പ്പടെയുള്ള ടീം ഇറ്റലിയില്‍ പോയിരുന്നു. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്നത്. രാധ കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍.