Spread the love

കൊച്ചി: നിര്‍ധരായ കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കാനുള്ള പദ്ധതിയുമായി നടന്‍ ജയസൂര്യ രംഗത്ത്. ‘സ്‌നേഹക്കൂട്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി ഓരോ വര്‍ഷവും അഞ്ചു വീടുകള്‍ വീതം നിര്‍മിച്ചു നല്‍കാനാണ് താരത്തിന്റെ തീരുമാനം. പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആദ്യവീട് ഇതിനോടകം പണിതീര്‍ത്ത് അര്‍ഹരായ കുടുംബത്തിന് കൈമാറയിട്ടുണ്ട് . ന്യൂറ പാനല്‍ എന്ന സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

മുപ്പത് ദിവസമെടുത്താണ് ആദ്യ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കനം കുറഞ്ഞ കോണ്‍ക്രീറ്റ് പാനല്‍ കൊണ്ടാണ് വീടുകളുടെ നിര്‍മാണം.സ്വന്തമായി ഭൂമിയുള്ളവരും, സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവരുമായിട്ടുള്ളവര്‍ക്കാണ് ഇപ്പോള്‍ വീട് നിര്‍മിച്ചു നല്‍കുന്നത്. രണ്ടു ബെഡ്‌റൂമും അടുക്കളയും ഹാളും ബാത്ത്‌റൂമും ഉള്ള 500 ചതുരശ്ര അടിയുള്ള വീടാണ് നിര്‍മിച്ചു നല്‍കുന്നത്.

ഇതിന്റെ നിര്‍മാണച്ചെലവ് ഏകദേശം ആറുലക്ഷം രൂപയോളം വരും. ഈ പദ്ധതി പ്രകാരമുള്ള അടുത്ത വീടിന്റെ നിര്‍മാണം ഉടന്‍ തന്നെ ആരംഭിക്കും.രാമമംഗലത്തുള്ള ഒരു കുടുംബത്തിനാണ് ആദ്യത്തെ വീടു നല്‍കിയത്. ഭര്‍ത്താവു മരിച്ചുപോയ സ്ത്രീയും അവരുടെ ഭിന്നശേഷിക്കാരനായ മകനുമാണ് ആ കുടുംബത്തിലെ അംഗങ്ങള്‍. നിത്യച്ചെലവിന് പോലും വഴിയില്ലാത്ത അവര്‍ക്ക് സ്വന്തമായൊരു വീടെന്ന സ്വപ്നം വിദൂരമായിരുന്നു. ചോയ്‌സ് ഗ്രൂപ്പിന്റെ എം.ഡി ജോസ് തോമസ് നല്‍കിയ ഭൂമിയില്‍ ജയസൂര്യ അവര്‍ക്കു വീടു നിര്‍മിച്ചു നല്‍കി. ജയസൂര്യയ്ക്ക് വേണ്ടി നടന്‍ റോണി താക്കോല്‍ കൈമാറുന്ന ചടങ്ങ് നിര്‍വഹിച്ചു.

Leave a Reply