കോവിഡ് കാലത്തിന് മുൻപ് സിലിമയിൽ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന
നാല് ഫീകര പ്രവർത്തകർ. വീഡിയോ കോളിംഗിൻ്റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് ജയസൂര്യ. കോവിഡ് ലോക്ക്ഡൗണിൽ എല്ലാവരും അകന്നിരിക്കുകയാണ് അതുപോലെ തന്നെയാണ് സിനിമ മേഖലയിലെ സൂപ്പർ സ്റ്റാറുകൾക്കും നേരിൽ കാണാൻ ആവുന്നില്ല. ഇപ്പൊൾ ജയസൂര്യ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്. തമ്മിൽ കാണാൻ പറ്റാത്ത അവസ്ഥയെ ആൻ ജയസൂര്യ പറയുന്നത്. ജയസൂര്യയും നരേനും ഇന്ദ്രജിത്തും പൃഥ്വിരാജും ചേർന്നുള്ള വീഡിയോ കോളിങ് സ്ക്രീൻഷോട് ആണ് ജയസൂര്യ പങ്കുവച്ചിരിക്കുന്നത് ജയസൂര്യയെ കൂടാതെ നരേനും ഇന്ദ്രജിത്തും പൃഥ്വിരാജും ചിത്രം പങ്കുവെച്ചിട്ടുണ്ട് .ചിത്രം പങ്കുവെച്ച് പൃഥ്വിരാജ് കുറിച്ചത് കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗണിൽ, ഞങ്ങൾ സമാനമായ ഒരു സ്ക്രീൻഷോട്ട് ഇട്ടു. ഈ സമയത്തെ വ്യത്യാസം, മരുഭൂമിയുടെ മധ്യത്തിൽ കുടുംബത്തോടൊപ്പം ജീവിക്കാൻ കഴിഞ്ഞ ഞാൻ ഭാഗ്യവാനാണ്, കൂടാതെ ഒരു വർഷം മുമ്പുള്ള സമയത്തേക്കാൾ വളരെ കഠിനമായ പോരാട്ടമാണ് ഇന്ത്യ നടത്തുന്നത്. ഇത് ചെയ്യുന്നത് ഞങ്ങൾ ആസ്വദിക്കുന്നിടത്തോളം, അടുത്ത തവണ അത് തിരഞ്ഞെടുക്കപ്പെടില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, മാത്രമല്ല യഥാർത്ഥത്തിൽ കണ്ടുമുട്ടാൻ കഴിയാത്തതിനാലല്ല! വീട്ടിൽ തന്നെ തുടരുക. സുരക്ഷിതമായി ഇരിക്കുക.
നരേൻ ചിത്രം പങ്കുവെച്ച് കുറിച്ചത്.. ഞങൾ വീണ്ടും കണ്ടു ഞങളെ അകറ്റി നിർത്തുന്ന ലോക്ഡൗൺ ഇല്ലാതെ കണ്ടുമുട്ടമെന്ന പ്രാർത്ഥനയോടെ പ്രത്യാശയിലൂടെയും എല്ലാം വേഗം ശരിയാവും എന്ന് വിചാരിക്കാം..2006ൽ ഇറങ്ങിയ ക്ലാസ്മേറ്റ്സിൽ ആണ് ഇവർ എല്ലാവരും ഒരുമിച്ച് അഭിനയിച്ചത് അന്നുമുതൽ ഇവർ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ലോക്ക്ഡൗണിലും ഇവർ ഇതുപോലെ ഒരു വീഡിയോ കോളിംഗ് സ്‌ക്രീൻഷോട്ട് പങ്കുവച്ചിരുന്നു.