
തിരുവനന്തപുരം: മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥി. ജെബി മേത്തറുടെ സ്ഥാനാർഥിത്വത്തിന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകാരം നൽകി. ആലുവ നഗരസഭാ ഉപാധ്യക്ഷയാണ് ജെബി മേത്തർ നിലവിൽ കെ.പി.സി.സി സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ്.
ഒരു സീറ്റിലേക്ക് ഡസനിലേറെ പേരുകള്‍ ഉയര്‍ന്നതോടെ ചര്‍ച്ചകള്‍ നീണ്ടു പോയിരുന്നു. തുടര്‍ന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ മൂന്നു പേരുകള്‍ ഉള്‍പ്പെടുന്ന പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയത്. എം.ലിജു, ജെയ്‌സന്‍ ജോസഫ് എന്നിവരാണ് ജെബി മേത്തര്‍ക്കു പുറമെ പട്ടികയില്‍ ഉണ്ടായിരുന്നത്.