തിരുവനന്തപുരം: രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷ ടൈംടേബിളിൽ മാറ്റംവരുത്തി. ജെ.ഇ.ഇ മെയിൻ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ തീയതികൾ പുനഃക്രമീകരിച്ചത്. ഏപ്രിൽ 18ന് നടത്താനിരുന്ന പാർട്ട് ഒന്ന് ഇംഗ്ലീഷ് പരീക്ഷ ഏപ്രിൽ 23ലേക്ക് മാറ്റി.
ഏപ്രിൽ 20ന് നടത്താനിരുന്ന ഫിസിക്സ്, ഇക്കണോമിക്സ് പരീക്ഷകൾ ഏപ്രിൽ 26ലേക്കും മാറ്റി. പരീക്ഷ സമയക്രമത്തിൽ മാറ്റമുണ്ടാകില്ലെന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു. പരീക്ഷ തീയതികൾ മാറ്റിയതോടെ ഏപ്രിൽ 22ന് അവസാനിക്കാനിരുന്ന പ്ലസ് ടു പരീക്ഷ 26നായിരിക്കും അവസാനിക്കുക