മിക്കപ്പോഴും ഹിറ്റുകളും ഭൂരിഭാഗം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമകളും മലയാളികൾക്ക് സമ്മാനിച്ച സംവിധായകനുമാണ് ജീത്തു ജോസഫ്. മോഹൻലാലിന്റെ നോട്ടബിൾ ഹിറ്റായ ദൃശ്യം എന്ന ഒറ്റ ചിത്രം മതി ജീത്തു ജോസഫ് മലയാളം സിനിമയിൽ എത്ര പ്രാധാന്യമുള്ളയാളാണെന്ന് തിരിച്ചറിയാൻ. ഇപ്പോഴിതാ 250 കോടി കലക്ഷൻ നേടി വിജയ കുതിപ്പ് തുടരുന്ന ‘ലോക: ചാപ്റ്റർ 1-ചന്ദ്ര’യെ അഭിനന്ദിച്ച് ജീത്തു ജോസഫ് വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
നല്ല വിഷയമെടുത്ത് നന്നായെടുക്കുക എന്നതിലാണ് കാര്യം. അതാണ് ലോകയും ചെയ്തത്. ഒരുപാട് പോസിറ്റീവായ കാര്യമാണത്. കേരളത്തിൽ, മലയാള സിനിമാ വ്യവസായത്തിന്റെ ഭാഗമായി നിൽക്കുന്നു എന്നതുതന്നെയാണ് ഏറ്റവും ഭാഗ്യം ചെയ്ത കാര്യം. നല്ല സിനിമകൾ ചെയ്യാനുള്ള ഇടവും നല്ല പ്രേക്ഷകരും ഇവിടെയുണ്ട്. മലയാളത്തെ മാതൃകയാക്കി മറ്റ് ഭാഷാ ഇൻഡസ്ട്രികളും മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ വിപണി വലുതാവുകയാണെന്നും മലയാള സിനിമയെ സംബന്ധിച്ച് വളരെ അനുകൂലമായ സമയമാണിതെന്നുമാണ് ജീത്തു ജോസഫ് പറഞ്ഞത്.തന്റെ പുതിയ ചിത്രമായ മിറാഷിന്റെ റിലീസിനുമുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.








