Spread the love

ജെ എൻ ഹോക്കി അണ്ടർ 17- പാലക്കാട് പന്തലാംപാടം മേരിമാതാ എച്ച്. എസിന് കിരീടം

ജെ എൻ ഹോക്കി
അണ്ടർ-17 ആൺകുട്ടികളുടെ വിഭാഗം സംസ്ഥാനതല മത്സരങ്ങൾക്ക് തൃശൂരിൽ പരിസമാപ്തി. മൂന്ന് ദിനങ്ങളിലായി തൃശൂർ സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സംസ്ഥാനത്തെ മികച്ച സ്കൂളിനുള്ള കിരീടം പാലക്കാട് പന്തലാംപാടം മേരിമാതാ എച്ച്. എസ് സ്വന്തമാക്കി. വയനാട് നല്ലൂർനാട് എം ആർ എസിനെ തോൽപ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്.

ഔദ്യോഗിക സമാപനസമ്മേളനം തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഉദ്‌ഘാടനവും വിജയികൾക്കുള്ള സമ്മാന വിതരണവും നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എൻ എ ഗോപകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, ജോയിന്റ് ഡയറക്ടർ സ്പോർട്സ് ഇൻചാർജ് കെ ശശിപ്രഭ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ സ്പോർട്സ് കോർഡിനേറ്റർ എ എസ് മിഥുൻ സ്വാഗതവും ജൂനിയർ സൂപ്രണ്ട് സ്പോർട്സ് ഡി ജി അലോഷ്യസ് പി നന്ദിയും പറഞ്ഞു.

Leave a Reply