കേരള ലളിതകലാ അക്കാദമിയുടെ ഈ വർഷത്തെ സംഘ പ്രദർശനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളായ ജ്ഞ
(തിങ്കൾ) വൈകീട്ട് 3 മണിക്ക് ആരംഭിച്ചു. പ്രശസ്ത ശിൽപ്പി ഹോച്ചിമിൻ പി.എച്ച് പ്രദർശനം ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത പ്രതലങ്ങളിൽ എണ്ണച്ചായം, അക്രിലിക്ക് , ജലച്ചായം, ചാർക്കോൾ എന്നിങ്ങനെ വ്യത്യസ്ത മാധ്യമങ്ങളിൽ രചിച്ച 80 ചിത്രങ്ങൾ പ്രദർശനത്തിൽ ഉൾചേർത്തിരിക്കുന്നു. പ്രദർശനത്തിന്റെ പേര് ജ്ഞ ധ്വനിപ്പിക്കുന്നത് പോലെ ദൃശ്യകലയെ എക്കാലത്തും പ്രചോദിപ്പിക്കുന്ന പരീക്ഷണത്വരയും സാമ്പ്രദായികമായതിനോടുള്ള വിയോജനങ്ങളും അടങ്ങിയവയാണ് പ്രദർശനത്തിലെ ചിത്രങ്ങൾ. വയനാട് സ്വദേശികളായ ദീപ കെ.പി., സുധീഷ് പല്ലിശ്ശേരി, ബിനീഷ് നാരായണൻ , പയ്യന്നൂർ സ്വദേശിനി ബിജിമോൾ . കെ.പി. എന്നിവരാണ് പ്രദർശനം നടത്തുന്ന കലാ പ്രവർത്തകർ. കോഴിക്കോട് വളരെ ജന ശ്രദ്ധയാകർഷിച്ചതാണ് ഈ നാല് കലാ കൃത്തുക്കളുടെ ജ്ഞ എന്ന പ്രദർശനം.