Spread the love
നീൽമണി ഫൂക്കനും ദാമോദർ മോസോയ്ക്കും ജ്ഞാനപീഠപുരസ്കാരം

അസമീസ് എഴുത്തുകാരൻ നീൽമണി ഫൂക്കനും കൊങ്കണി സാഹിത്യകാരൻ ദാമോദർ മോസോയ്ക്കും ജ്ഞാനപീഠ പുരസ്കാരം. അസമീസ് ഭാഷയിലെ പ്രശസ്ത കവിയാണ് കഴിഞ്ഞ വർഷത്തെ പുരസ്കാരം നേടിയ നീൽമണി ഫൂക്കൻ. ഗോവൻ ചെറുകഥാകൃത്തും പ്രശസ്ത കൊങ്കണി തിരക്കഥാകൃത്തുമാണ് ഈ വർഷത്തെ പുരസ്കാരം നേടിയ ദാമോദർ മോസോ.
സാഹിത്യഅക്കാദമിയിൽ വിവിധ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

ഗോവയിലെ പ്രശസ്തനായ ചെറുകഥാകൃത്തും നോവലിസ്റ്റും നിരൂപകനും കൊങ്കണി തിരക്കഥാകൃത്തുമാണ് ദാമോദർ മോസ. കൊങ്കണിയ്ക്ക് ഔദ്യോഗികഭാഷാപദവി നൽകുക, ഗോവയ്ക്ക് പ്രത്യേകസംസ്ഥാനപദവി നൽകുക, കൊങ്കണിയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി രാജ്യത്തെ അംഗീകൃതഔദ്യോഗികഭാഷയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുളള ‘കൊങ്കണി പൊർജെച്ചോ ആവാസ്’ എന്ന സാംസ്കാരികമുന്നേറ്റത്തിന്‍റെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം.
സൂദ്, കാർമെലിൻ, സുനാമി സിമോൺ എന്നിവയാണ് ദാമോദർ മോസോയുടെ നോവലുകൾ. ഗാഥോൻ, സാഗ്രന്ന, റുമാദ് ഫുൽ, ഭുർഗിം മുഗെലിം ടിം, സപൻ മോദി എന്നിവ ചെറുകഥാസമാഹാരങ്ങളും. നിരവധി കുട്ടികൾക്കുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

അസമീസ് കാവ്യശാഖയിലെ പ്രതീകാത്മക കവികളിൽ പ്രധാനിയാണ് നീൽമണി ഫൂക്കൻ. നിരവധി യൂറോപ്യൻ, ജാപ്പനീസ് കവിതകൾ അദ്ദേഹം അസമീസിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 1981-ൽ കൊബിത എന്ന അദ്ദേഹത്തിന്‍റെ കവിതാസമാഹാരത്തിന് അദ്ദേഹത്തിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. 1990-ൽ രാജ്യം പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു.

Leave a Reply