നിപ്മറിൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം
സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ) ഭിന്നശേഷിക്കാർക്ക് സ്വയംപര്യാപ്തത കൈവരിക്കുന്നതിൻ്റെ ഭാഗമായി ടൈലറിങ്, ബ്ലോക്ക് പ്രിന്റിങ്, ഹോർട്ടികൾച്ചർ, സെറാമിക് മേക്കിങ്, ബേക്കിംഗ്, പേപ്പർ പേന, പേപ്പർ ബാഗ് നിർമാണം, ഗാർഡനിങ് എന്നീ കോഴ്‌സുകളിൽ പരിശീലനം ആരംഭിക്കുന്നു . അപേക്ഷകർ 18 വയസ് മുതൽ 30 വയസ് വരെ പ്രായം ഉള്ളവരും പത്താം ക്ലാസ് പാസ്സായവരും ആയിരിക്കണം. താല്പര്യമുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പഠനശേഷി വിലയിരുത്തിയതിന് ശേഷമായിരിക്കും അനുയോജ്യമായ ട്രേഡിൽ പരിശീലനത്തിനായി തെരഞ്ഞടുക്കുന്നത്. ഫോൺ: 9288008990, 9288008984, 9288099587