
യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തില്‍ ഇന്ത്യന്‍ നിലപാടിനെ ചോദ്യം ചെയ്ത് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. പുടിന്‍റെ ആക്രമണ സ്വഭാവത്തിനെതിരായ നിലപാടില്‍ സഖ്യ കക്ഷികളില്‍ ഇന്ത്യയുടെ നിലപാട് ചിലയിടത്ത് ദൃഢമല്ല. എന്നാല്‍ ജപ്പാന്‍റെയും ഓസ്ട്രേലിയയുടെ നിലപാട് ദൃഢമാണ് – ബൈഡന്‍ പറയുന്നു. വാഷിങ്ടണില്‍ യുഎസ് ബിസിനസ് തലവന്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാറ്റോയെ പിളര്‍ക്കാനാണ് ശ്രമിച്ചത്, എന്നാല്‍ നാറ്റോ ശക്തമാകുകയാണ് ചെയ്തത്. ചരിത്രത്തില്‍ ഇല്ലാത്ത ഐക്യമാണ് ഇപ്പോള്‍ ഉള്ളത് – പുടിന്‍റെ ശ്രമങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് ബൈഡന്‍ പറഞ്ഞു.