Spread the love
അർബുദത്തിന് കാരണമാകുന്നുവെന്ന കേസുകൾ കുമിഞ്ഞുകൂടി; ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ ഉത്പന്നങ്ങൾ പിൻവലിക്കുന്നു

ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ ഉത്പന്നങ്ങൾ പിൻവലിക്കുന്നു. യു.എസ്, കാനഡ എന്നിവിടങ്ങളിൽ നിന്ന് ഉത്പന്നം പിൻവലിച്ചിരിക്കെ 2023 ൽ ഇതരയിടങ്ങളിൽ നിന്നും ഒഴിവാക്കാനാണ് തീരുമാനം. നിരവധി കേസുകൾ നേരിടേണ്ടി വരുന്നതിനാൽ ആണ് ഈ തീരുമാനം. ഉത്പന്നങ്ങൾ അർബുദത്തിന് കാരണമാകുന്നുവെന്ന് കുറ്റപ്പെടുത്തി ദശാബ്ദത്തോളമായി കമ്പനി കേസുകൾ നേരിടുകയാണ്. എന്നാൽ അവ സുരക്ഷിതമാണെന്നാണ് ജോൺസൺ ആൻഡ് ജോൺസൺ അവകാശപ്പെടുന്നത്.ഇപ്പോൾ വിൽപ്പന കുറയുന്നതിനാൽ സ്വീകരിക്കുന്ന വാണിജ്യ തീരുമാനമാണ് ഉത്പന്നം പിൻവലിക്കല്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.ലോകത്തുടനീളമുള്ള നിരവധി പേർക്ക് അർബുദം ബാധിക്കാൻ ഇടയാക്കുമെന്ന് കമ്പനിക്കറിയുന്ന പൗഡർ ഉത്പന്നങ്ങൾ പിൻവലിച്ചത് നല്ല കാര്യമാണെന്ന് അഭിഭാഷകനായ ലേയ്ഗ് ഒ ഡെൽ പറഞ്ഞു.

Leave a Reply