കൊച്ചി: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ സമരത്തിനിടയിൽ സിനിമാതാരം ജോജു ജോർജുമായി ഉണ്ടായ സംഘർഷം ഒത്തുതീർപ്പിലേക്ക്. പ്രശ്നം പരിഹരിക്കാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ജോജുവുമായി പ്രാഥമിക ചർച്ച നടത്തി. ക്ഷമിക്കാൻ കോൺഗ്രസ് തയ്യാറാണെന്നും ഇരു ഭാഗത്ത് നിന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് അനിഷ്ട സംഭവങ്ങൾക്ക് കാരണമെന്നും ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
എന്നാൽ പെട്രോള്‍ വിലവര്‍ധനവില്‍ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്നാണ് നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തത്. മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തില്‍ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിക്കിടങ്ങിയത്. ആറ് കിലോമീറ്ററില്‍ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. സാധാരണക്കാരനെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്താണ് അവര്‍ നേടുന്നതെന്നുമായിരുന്നു ജോജുവിൻ്റെ ചോദ്യത്തിന് പിന്നാലെയാണ് വാഹനം അടിച്ച് തകർത്തത്.