Spread the love
ഉത്തര വധ കേസിൽ വിധി നാളെ.

കൊല്ലം∙ അഞ്ചലിലെ ഉത്ര വധക്കേസില്‍ കൊല്ലം കോടതി നാളെ വിധിപറയും.കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ആണ് വിധി പറയുന്നത്. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുക എന്നത് രാജ്യത്തെ തന്നെ മൂന്നാമത്തെ കേസ് ആണ്.

2020 മെയ് ഏഴിനാണ് അഞ്ചല്‍ ഏറം സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരി ഉത്ര സ്വന്തം വീട്ടിൽ വച്ച് പാമ്പുകടി ഏറ്റു മരിച്ചത്. ക്രൈംബ്രാഞ്ച് സംഘം നടത്തിയ ഡമ്മി പരീക്ഷണം കേസിലെ ശക്തമായ തെളിവാണ്. 150 സെന്റിമീറ്റര്‍ നീളമുളള മൂര്‍ഖന്‍ കടിച്ചാല്‍ 1.7, അല്ലെങ്കില്‍ 1.8 സെന്റിമീറ്റർ മുറിവ് ഉണ്ടാവുകയുള്ളു. ഉത്രയുടെ ശരീരത്തില്‍ 2.3, 2.8 സെന്റിമീറ്റര്‍ തോതില്‍ മുറിവുണ്ടായിട്ടുണ്ടെന്നും അത് ബലപ്രയോഗത്തിലൂടെ കടിപ്പിച്ചതുകൊണ്ടാണെന്നും തെളിയിച്ചു. 87 സാക്ഷികളെയും 286 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി.

കഴിഞ്ഞ വർഷം ഫെബ്രുവരി 29നു ആയിരുന്നു അത്രയേ പാമ്പിനെകൊണ്ട് കടിപ്പിച്ചു കൊല്ലാനുള്ള ആദ്യ ശ്രമം നടന്നത്. 2020 മാർച്ച് രണ്ടിന് രണ്ടാമത്തെ ശ്രമം. അതിൽ ഉത്രയ്ക്ക് അണലിയുടെ കടിയേറ്റു. ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഉത്ര അഞ്ചൽ ഏറത്തെ വീട്ടിൽ കഴിയുമ്പോഴാണു മേയ് ആറിന് രാത്രിയില്‍ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതു. കൊലപാതകക്കേസില്‍ മാത്രമാണ് നാളെ വിധി പറയുന്നത്. ഗാര്‍ഹികപീ‍ഡനക്കേസും വനംവകുപ്പ് റജിസ്റ്റര്‍ ചെയ്ത കേസും നടപടികൾ നടകുനത്തെ ഉള്ളു. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഉത്രയുടെ അച്ഛൻ പ്രതികരിച്ചു.

Leave a Reply