
വിസ്മയ കേസിൽ ഇന്ന് വിധി. ജനുവരി പത്തിനാണ് കേസിന്‍റെ വിചാരണ ആരംഭിച്ചത്. കിരൺ കുമാറിന് പരമാവധി പത്ത് വർഷം വരെ തടവ് ലാഭിക്കാം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും സ്ത്രീധന നിരോധന നിയമത്തിലെയും പ്രധാന വകുപ്പുകളാണ് വിസ്മയ കേസിലെ പ്രതി കിരണ്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുളള മരണം, സ്ത്രീധനത്തിന്‍റെ പേരിലുളള പീഡനം, ആത്മഹത്യാ പ്രേരണ കുറ്റം, ശാരീരികമായ ഉപദ്രവം, ഭീഷണിപ്പെടുത്തൽ, സ്ത്രീധന നിരോധന നിയമത്തിലെ 3,4 വകുപ്പുകളും ആണ്കിരണ്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകള്‍ ഉള്‍പ്പടെ 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ തെളിവ് നിരത്തി. വിസ്മയയുടെ ഭര്‍ത്താവ് കിരൺകുമാറിന് മാതൃകപരമായ ശിക്ഷ ലഭിക്കുമെന്ന് ബന്ധുക്കള്‍ കരുതുന്നു.