
ജൂലൈ 18′ ഇനി മുതല്‍ തമിഴ്നാട് ദിനമായി ആചരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്.
ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദ്രാവിഡര്‍ കഴകം പ്രസിഡന്റ് കെ. വീരമണി, ദ്രാവിഡ ഇഴക്ക തമിഴ് പാര്‍വൈ ജനറല്‍ സെക്രട്ടറി ശുഭ വീരപാണ്ഡ്യന്, തമിഴ് പണ്ഡിതന് സോളമന് പാപ്പയ്യയുടെ നേതൃത്വത്തിലുള്ള തമിഴ് ഉണര്‍വളര്‍കള്‍ കൂട്ടമയ്പ്പ് എന്നിവരുടെ നിവേദനത്തെ അടിസ്ഥാനമാക്കിയാണ് ജൂലൈ 18 തമിഴ്നാട് ദിനമായി ആചരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.എന്നാല്‍ ഈ നീക്കത്തെ നിശിതമായി വിമര്‍ശിച്ച് എഐഎഡിഎംകെ രംഗത്ത് വന്നിട്ടുണ്ട്.