ന്യൂഡൽഹി ∙ യുവതിയെ പീഡിപ്പിച്ച കേസിൽ പിടിയിലായയാൾ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് വാനിൽ നിന്നു എടുത്തു ചാടി മരിച്ചു.
ന്യൂ ഉസ്മാൻപുർ പൊലീസ് അറസ്റ്റ് ചെയ്ത പ്രമോദ് (47) ആണ് ഓടിക്കൊണ്ടിരുന്ന വാനിൽ നിന്നു ചാടിയത്. മദ്യലഹരിയിലായിരുന്ന പ്രതി വാഹനത്തിന്റെ വാതിൽ തുറന്ന് റോഡിലേക്ക് ചാടുകയായിരുന്നു. സിടി സ്കാൻ, ഐസിയു കിടക്ക സംവിധാനം എന്നിവ ഇല്ലാത്തതിനാൽ 4 ആശുപത്രികളിൽ പ്രവേശനം ലഭിച്ചില്ലെന്നും തുടർന്ന് ചികിത്സ കിട്ടാതെ പുലർച്ചെ അഞ്ചരയോടെ പ്രമോദ് മരിച്ചതെന്നും ഡിസിപി ജോയ് ടിർക്കി അറിയിച്ചു.