Spread the love

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം

ഇന്ന് ജൂൺ 21 ലോകം അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്നു. അയ്യായിരത്തിലേറ വർഷം പഴക്കമുള്ള ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ.
അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമയും, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥയും, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട്ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളും ഉൾക്കൊള്ളുന്നു. യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ ഇത് നമ്മെ പ്രാപ്തരാക്കുന്നു

2015 ജൂൺ 21 ന് ആദ്യ യോഗാദിനം ലോകം ആചരിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവിശ്യപ്രകാരം
2014 ഡിസംബർ 11 ലെ സമ്മേളനത്തിലാണ് ജൂൺ 21 അന്താരാഷ്‌ട്ര യോഗാ ദിനമായി അചരിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്.യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നതായി ഉത്തരായനാന്ത ദിവസമായ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി നിർദ്ദേശിച്ച് നരേന്ദ്ര മോദി പറഞ്ഞിരുന്നു.

ഉത്തരാർദ്ധഗോളത്തിലെ
എറ്റവും നീണ്ട ദിനമായ ജൂൺ 21 ന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്.

യോഗയുമായുള്ളകാഴ്ചപ്പാടിൽ, ഉത്തരായനാന്തം ദക്ഷിണായനത്തിലേക്കുള്ള ചുവടുവെയ്പാണ്. ഉത്തരായനാന്തത്തിനു ശേഷമുള്ള ആദ്യ വെളുത്തവാവ് ഗുരുപൂർണിമ എന്നറിയപ്പെടുന്നു.യോഗ പണ്ഡിതൻ സത്ഗുരു ജഗ്ഗി വാസുദേവിന്റെ അഭിപ്രായത്തിൽ ഈ ദിവസമാണ് യോഗയുടെ ആദി ഗുരുവായ ശിവനിൽ നിന്ന് ആദ്യമായി നമ്മളിലേക്ക് എത്തിയത്. ആത്മിയ കാര്യങ്ങൾ തുടങ്ങുന്നതിനുള്ള പിന്തുണ കിട്ടുന്നതിന് ദക്ഷിണായനമാണ് എറ്റവും നല്ല സമയം.

വിവിധ രാജ്യങ്ങളിൽ യോഗാദിനം അതീവ പ്രാധാന്യത്തോടെ ആചരിച്ചു വരുന്നു എന്നത് ലോക രാജ്യങ്ങൾക്കിടയിൽ ഭാരത സംസ്കാരത്തിനുള്ള സ്ഥാനം കൂടിയാണ് വെളിവാക്കുന്നത്.

Leave a Reply